"ശ്രേഷ്ഠഭാവം"- by Bipin Peter
ഒരു വ്യക്തിയെപ്പോലെ ഏഴുപേ൪ ഉണ്ടെന്നാണ് പറയുന്നത് . വെറുതേയാ .... ആണാകട്ടെ പെണ്ണാകട്ടെ ഓരോ വ്യക്തിയും വ്യത്യസ്തരാണ് . രൂപത്തിലും ഭാവത്തിലും എന്തിന് , ഗന്ധത്തിലും . ഒരു മനുഷ്യന്രെയും ഗന്ധം അത്ര സുഖകരമല്ല . ദു൪ഗന്ധം ഒഴിവാക്കാനായി പലതരത്തിലുള്ള സുഗന്ധലേപനങ്ങളും മറ്റും ഉപയോഗിയ്ക്കാറാണ് പതിവ് . രൂപസാദൃശ്യമുള്ള ഇരട്ടക്കുട്ടികളായാലും അവരുടെ വിരലടയാളവും റെറ്റിനയുമെല്ലാം വ്യത്യസ്തമായിരിയ്ക്കും . അതുപോലെ തന്നെ ഒരോ മനുഷ്യന്രെയും ഭാവത്തിലും ഈ വൈരുദ്ധ്യം പ്രകടമാണ് . ഒരു വ്യക്തിയിൽ തന്നെ സാഹചര്യങ്ങൾക്കനുസരിച്ച് വിഭിന്നഭാവങ്ങൾ കാണുവാൻ സാധിയ്ക്കും . ഭിന്നാഭിപ്രായങ്ങൾ ത൪ക്കത്തിന് ഹേതുവാകുന്നതുപോലെ , വിഭിന്നഭാവങ്ങൾ വ്യക്തിബന്ധങ്ങളിൽ അസ്വാരസ്യങ്ങൾക്ക് കാരണമാകുന്നു . ദു൪ഗന്ധദൂരീകരണത്തിന് സുഗന്ധവ൪ഗ്ഗങ്ങൾ ഉപയോഗിയ്ക്കുന്നതുപോലെ ആരേയും ആക൪ഷിയ്ക്കുന്ന ഒരു ശ്രേഷഠഭാവം ധരിയ്ക്കുവാൻ നാം തയ്യാറാകണം . ഏതാണ് ആ ശ്രേഷ്ഠഭാവം ..? അപ്പോസ്തോലനായ പൌലോസിന്രെ വാക്കുകൾ ശ്രദ്ധിയ്ക്കൂ . ക്രിസ്തുയേശുവിലു ള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ .( ഫിലിപ്പിയർ 2 :