ലക്ഷ്യം തെറ്റിയ ഓട്ടം- Jisha John Mathew



വളരെയധികം അത്യാധുനിക സൗകര്യങ്ങളാൽ  നിറഞ്ഞിരിയ്ക്കുകയാണ് നമ്മുടെ ഈ ലോകം.ആഗ്രഹിയ്ക്കുന്നത് എന്തും നേടിയെടുക്കാം എന്ന് അഹങ്കരിയ്ക്കുന്ന മനുഷ്യർ...ബഹിരാകാശത്ത് വരെ സ്ഥാനം ഉറപ്പിച്ച രാജ്യങ്ങൾ...ഹേ മനുഷ്യാ...ഈ കെട്ടിപ്പടുക്കുന്നതെല്ലാം ആർക്ക് വേണ്ടി..ഒരു നിമിഷം എങ്കിലും ചിന്തിച്ചിട്ടുണ്ടോ...ഇല്ല...അതിനു സമയം ഇല്ലല്ലോ...ഓടുകയാ..എന്തിനൊക്കെയോ വേണ്ടി....
    ഈ ഓട്ടത്തിനിടയിൽ നഷ്ടമാകുന്നത് എന്തെല്ലാമെന്ന് ആരും തിരിച്ചറിയുന്നില്ല... ഏറേ വേദനാജനകമായ കാര്യം ഈ യാത്രയിൽ തന്‍റെ അകത്തെ മനുഷ്യനെപ്പറ്റി ആരും ആകുലപ്പെടുന്നില്ല   എന്നുള്ളതാണ്...യേശുവിന്‍റെ സ്വന്തരക്തത്താൽ വീണ്ടെടുക്കപ്പെട്ടു എന്ന് അഭിമാനിയ്ക്കുന്ന വ്യക്തിജീവിതങ്ങളോട് ഒരു ചോദ്യം, നിന്‍റെ ഓട്ടം എങ്ങോട്ട്...
    പൗലോസ് തന്‍റെ ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ (3.14) ഇപ്രകാരം പറയുന്നു, പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ട് ക്രിസ്തുയേശുവിൽ ദൈവത്തിന്‍റെ പരമവിളിയുടെ ലാക്കിലേയ്ക്ക് ഓടുന്നു.പൗലോസിന് വ്യക്തമായ ഒരു ധാരണ തന്‍റെ ക്രിസ്തീയ ജീവിതത്തെക്കുറിച്ച് ഉണ്ടായിരുന്നു... പക്ഷേ നമുക്കോ...
 അപ്പോസ്തോലപ്രവർത്തികളിൽ (21.4) പൗലോസിന്‍റെ ഒരു  സാക്ഷ്യം നാം കേൾക്കുന്നു, കർത്താവിന്‍റെ ഇഷ്ടം  നടക്കട്ടെ എന്ന് പറഞ്ഞ് ഞങ്ങൾ മിണ്ടാതെയിരുന്നു.. നിന്‍റെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിയ്ക്കേണമേ, നീ എന്‍റെ ദൈവമാകുന്നുവല്ലോ എന്നുള്ള സങ്കീർത്തനക്കാരന്‍റെ  (143.10) പ്രാർത്ഥനയും ശ്രദ്ധേയമാണ്. ദൈവേഷ്ടത്തിന് സ്വയം സമർപ്പിച്ച ദാവീദിനെ തന്‍റെ ഹൃദയപ്രകാരമുള്ള പുരുഷൻ എന്ന് ദൈവം സാക്ഷ്യം പറയുന്നു.
കർത്താവിന്‍റെ ഇഷ്ടം ചെയ്ത് മുന്നേറുവാൻ നാം തയ്യാറാകണം, ദൈവകരങ്ങളിൽ താണിരിയ്ക്കുന്ന ഒരു തലമുറയെയാണ് ദൈവം അന്വോഷിയ്ക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും ഓട്ടം പരമവിളിയുടെ വിരുതിനായാകട്ടെ....ഒന്നോർക്കുക ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം.നമ്മുടെ ഓട്ടം പ്രയോജനപ്രദമാകട്ടെ.
പൗലോസ് പറഞ്ഞത് പോലെ ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു. എന്ന് പറയുവാൻ സർവ്വശകാതനായ ദൈവം നമ്മിൽ കൃപചൊരിയട്ടെ...
like our facebook page for updates
www.facebook.com/kuwaitsharon

Comments

Popular posts from this blog

"ശ്രേഷ്ഠഭാവം"- by Bipin Peter