Posts

Showing posts from April, 2015

"ശ്രേഷ്ഠഭാവം"- by Bipin Peter

ഒരു വ്യക്തിയെപ്പോലെ ഏഴുപേ൪ ഉണ്ടെന്നാണ് പറയുന്നത് . വെറുതേയാ .... ആണാകട്ടെ പെണ്ണാകട്ടെ ഓരോ വ്യക്തിയും വ്യത്യസ്തരാണ് . രൂപത്തിലും ഭാവത്തിലും എന്തിന് , ഗന്ധത്തിലും . ഒരു മനുഷ്യന്രെയും ഗന്ധം അത്ര സുഖകരമല്ല . ദു൪ഗന്ധം ഒഴിവാക്കാനായി പലതരത്തിലുള്ള സുഗന്ധലേപനങ്ങളും മറ്റും ഉപയോഗിയ്ക്കാറാണ് പതിവ് . രൂപസാദൃശ്യമുള്ള ഇരട്ടക്കുട്ടികളായാലും അവരുടെ വിരലടയാളവും റെറ്റിനയുമെല്ലാം വ്യത്യസ്തമായിരിയ്ക്കും . അതുപോലെ തന്നെ ഒരോ മനുഷ്യന്രെയും ഭാവത്തിലും ഈ വൈരുദ്ധ്യം പ്രകടമാണ് . ഒരു വ്യക്തിയിൽ തന്നെ സാഹചര്യങ്ങൾക്കനുസരിച്ച് വിഭിന്നഭാവങ്ങൾ കാണുവാൻ സാധിയ്ക്കും . ഭിന്നാഭിപ്രായങ്ങൾ ത൪ക്കത്തിന് ഹേതുവാകുന്നതുപോലെ , വിഭിന്നഭാവങ്ങൾ വ്യക്തിബന്ധങ്ങളിൽ അസ്വാരസ്യങ്ങൾക്ക് കാരണമാകുന്നു . ദു൪ഗന്ധദൂരീകരണത്തിന് സുഗന്ധവ൪ഗ്ഗങ്ങൾ ഉപയോഗിയ്ക്കുന്നതുപോലെ ആരേയും ആക൪ഷിയ്ക്കുന്ന ഒരു ശ്രേഷഠഭാവം ധരിയ്ക്കുവാൻ നാം തയ്യാറാകണം . ഏതാണ് ആ ശ്രേഷ്ഠഭാവം ..? അപ്പോസ്തോലനായ പൌലോസിന്രെ വാക്കുകൾ ശ്രദ്ധിയ്ക്കൂ . ക്രിസ്തുയേശുവിലു ള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ .( ഫിലിപ്പിയർ 2 :

ലക്ഷ്യം തെറ്റിയ ഓട്ടം- Jisha John Mathew

വളരെയധികം അത്യാധുനിക സൗകര്യങ്ങളാൽ  നിറഞ്ഞിരിയ്ക്കുകയാണ് നമ്മുടെ ഈ ലോകം.ആഗ്രഹിയ്ക്കുന്നത് എന്തും നേടിയെടുക്കാം എന്ന് അഹങ്കരിയ്ക്കുന്ന മനുഷ്യർ...ബഹിരാകാശത്ത് വരെ സ്ഥാനം ഉറപ്പിച്ച രാജ്യങ്ങൾ...ഹേ മനുഷ്യാ...ഈ കെട്ടിപ്പടുക്കുന്നതെല്ലാം ആർക്ക് വേണ്ടി..ഒരു നിമിഷം എങ്കിലും ചിന്തിച്ചിട്ടുണ്ടോ...ഇല്ല...അതിനു സമയം ഇല്ലല്ലോ...ഓടുകയാ..എന്തിനൊക്കെയോ വേണ്ടി....     ഈ ഓട്ടത്തിനിടയിൽ നഷ്ടമാകുന്നത് എന്തെല്ലാമെന്ന് ആരും തിരിച്ചറിയുന്നില്ല... ഏറേ വേദനാജനകമായ കാര്യം ഈ യാത്രയിൽ തന്‍റെ അകത്തെ മനുഷ്യനെപ്പറ്റി ആരും ആകുലപ്പെടുന്നില്ല   എന്നുള്ളതാണ്...യേശുവിന്‍റെ സ്വന്തരക്തത്താൽ വീണ്ടെടുക്കപ്പെട്ടു എന്ന് അഭിമാനിയ്ക്കുന്ന വ്യക്തിജീവിതങ്ങളോട് ഒരു ചോദ്യം, നിന്‍റെ ഓട്ടം എങ്ങോട്ട്...     പൗലോസ് തന്‍റെ ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ (3.14) ഇപ്രകാരം പറയുന്നു, പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ട് ക്രിസ്തുയേശുവിൽ ദൈവത്തിന്‍റെ പരമവിളിയുടെ ലാക്കിലേയ്ക്ക് ഓടുന്നു.പൗലോസിന് വ്യക്തമായ ഒരു ധാരണ തന്‍റെ ക്രിസ്തീയ ജീവിതത്തെക്കുറിച്ച് ഉണ്ടായിരുന്നു... പക്ഷേ നമുക്കോ...  അപ്പോസ്തോലപ്രവർത്തികളിൽ (21.4) പൗലോസിന്‍റെ ഒരു 

കാഴ്ച്ചപ്പാടുകൾക്ക് മങ്ങലേൽക്കരുതേ..- Jiji George

ജീവിതയാത്രയിൽ സഹയാത്രികരെപ്പറ്റി നമുക്ക് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. എന്നാൽ അവരെ കൂടുതൽ അറിയുമ്പോൾ കാഴ്ച്ചപ്പാടുകൾക്ക് മാറ്റം സംഭവിയ്ക്കാം. കാഴ്ച്ചപ്പാടിലെ മാറ്റം ആ വ്യക്തികളോടുള്ള നമ്മുടെ മനോഭാവത്തിലും മാറ്റങ്ങൾ ഉളവാക്കുന്നു. വിശുദ്ധവേദപുസ്തകത്തിൽ ലോകരക്ഷകനായ യേശുവിനെപ്പറ്റി വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്ന രണ്ട് വ്യക്തികളാണ് യോഹന്നാൻ സ്നാപകനും പത്രോസ് അപ്പോസ്തോലനും. യോഹന്നാൻ യേശുവിനെ ലോകത്തിന് പരിചയപ്പെടുത്തിയത്, ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് എന്നാണ്. യോഹ 1.29 യേശുവിന്‍റെ ശിഷ്യനായ പത്രോസ് നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്ന് യേശുവിനെ വെളിപ്പെടുത്തുന്നു. എന്നാൽ സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ ഇവരുടെ കാഴ്ച്ചപ്പാടുകൾക്ക് മങ്ങലേൽക്കുന്നു. തന്‍റെ ശിഷ്യൻമാരെ വിട്ട് വരുവാനുള്ളവൻ നീയോ, അതോ ഞങ്ങൾ വേറൊരാളെ കാത്തിരിയ്ക്കണമോ എന്ന് ചോദിപ്പിച്ച മരുഭൂമിയിലെ പ്രവാചകന്‍റെയും തന്‍റെ ഗുരുവിനെ ഒരുനാളും അറിഞ്ഞിട്ടില്ല എന്ന് തള്ളിപ്പറഞ്ഞ അരുമശിഷ്യന്‍റെയും മനോഭാവത്തിലെ മാറ്റത്തിന് കാരണം മങ്ങലേറ്റ കാഴ്ച്ചപ്പാടാണ്.         യേശു ആരാണ് എന്ന ഒരു ഉറപ്പ് നമുക്കുണ്ടോ...നമ്മ