"ശ്രേഷ്ഠഭാവം"- by Bipin Peter



ഒരു വ്യക്തിയെപ്പോലെ ഏഴുപേ൪ ഉണ്ടെന്നാണ് പറയുന്നത്. വെറുതേയാ....ആണാകട്ടെ പെണ്ണാകട്ടെ ഓരോ വ്യക്തിയും വ്യത്യസ്തരാണ്. രൂപത്തിലും ഭാവത്തിലും എന്തിന്, ഗന്ധത്തിലും. ഒരു മനുഷ്യന്രെയും ഗന്ധം അത്ര സുഖകരമല്ല. ദു൪ഗന്ധം ഒഴിവാക്കാനായി പലതരത്തിലുള്ള സുഗന്ധലേപനങ്ങളും മറ്റും ഉപയോഗിയ്ക്കാറാണ് പതിവ്. രൂപസാദൃശ്യമുള്ള ഇരട്ടക്കുട്ടികളായാലും അവരുടെ വിരലടയാളവും റെറ്റിനയുമെല്ലാം വ്യത്യസ്തമായിരിയ്ക്കും.അതുപോലെ തന്നെ ഒരോ മനുഷ്യന്രെയും ഭാവത്തിലും വൈരുദ്ധ്യം പ്രകടമാണ്.ഒരു വ്യക്തിയിൽ തന്നെ സാഹചര്യങ്ങൾക്കനുസരിച്ച് വിഭിന്നഭാവങ്ങൾ കാണുവാൻ സാധിയ്ക്കും. ഭിന്നാഭിപ്രായങ്ങൾ ത൪ക്കത്തിന് ഹേതുവാകുന്നതുപോലെ, വിഭിന്നഭാവങ്ങൾ വ്യക്തിബന്ധങ്ങളിൽ അസ്വാരസ്യങ്ങൾക്ക് കാരണമാകുന്നു. ദു൪ഗന്ധദൂരീകരണത്തിന് സുഗന്ധവ൪ഗ്ഗങ്ങൾ ഉപയോഗിയ്ക്കുന്നതുപോലെ ആരേയും ആക൪ഷിയ്ക്കുന്ന ഒരു ശ്രേഷഠഭാവം ധരിയ്ക്കുവാൻ നാം തയ്യാറാകണം. ഏതാണ് ശ്രേഷ്ഠഭാവം..? അപ്പോസ്തോലനായ പൌലോസിന്രെ വാക്കുകൾ ശ്രദ്ധിയ്ക്കൂ.ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.(ഫിലിപ്പിയർ 2 : 5 )
അതെ, നമ്മിൽ വസിയ്ക്കുന്ന ഇതരഭാവങ്ങളെ അതിന്രെ എല്ലാ രാഗമോഹങ്ങളോടും കൂടെ ഉരിഞ്ഞുകളയാം.തന്നെത്താൻ താഴ്ത്തുന്ന മരണത്തോളം അനുസരണം പുല൪ത്തുന്ന ക്രൂശിലെഭാവം , ക്രിസ്തുവേശുവിലെ ഭാവം ധരിയ്ക്കാം..

Comments

Popular posts from this blog

കാഴ്ച്ചപ്പാടുകൾക്ക് മങ്ങലേൽക്കരുതേ..- Jiji George

ലക്ഷ്യം തെറ്റിയ ഓട്ടം- Jisha John Mathew